ദില്ലി: ജനങ്ങളെ ആശങ്കയിലാക്കി ഉള്ളിവില വീണ്ടും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. വില കൂടിയതോടെ ഇന്റര്‍നെറ്റിലെ പ്രധാന ട്രെന്റിലൊന്നാണ് ഉളളി വില. മീമുകളും തമാശകളും കൊണ്ടാണ് ഇന്റര്‍നെറ്റില്‍ വിലക്കുതിപ്പിനെ നേരിടുന്നത്. 

ഒക്ടോബര്‍ 21 ന് ഉള്ളിവില മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ കുതിച്ചുയര്‍ന്നു. കിലോഗ്രാമിന് 11.56 രൂപയാണ് കൂടിയത്. ഇന്ത്യയാകെ ഉള്ളിയുടെ ചെറുകിട വില്‍പ്പന കിലോയ്ക്ക് 51.95 രൂപയായി. മഹാരാഷ്ട്രയില്‍ ഉള്ളി കിലോയ്ക്ക് 100 രൂപയായിരിക്കുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദില്ലിയില്‍ ഉള്ളിവില കിലോയ്ക്ക് 51 രൂപയാണ്. കൊല്‍ക്കത്തയില്‍ ഇത് 65 ഉം മുംബൈയില്‍ ഇത് 67 മാണ്. 

ഉള്ളിവില കുതിച്ചുയരുന്ന വാര്‍ത്ത പുറത്തുവന്നതോടെ മീമുകള്‍ പങ്കുവച്ചാണ് ആളുകള്‍ പ്രതികരിക്കുന്നത്. ആളുകള്‍ ജൈനമതം പിന്തുടരേണ്ട അവസ്ഥയിലാണെന്നും ട്രോളുകള്‍ പറയുന്നു.