" ആര് തെറ്റ് ചെയ്താലും ചോദ്യം ചെയ്യണം" എന്ന് അലി അക്ബര്‍ കമന്‍റ് ചെയ്തത്. പിന്നീട് അലി അക്ബറിനെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍ അധിക്ഷേപവുമായി രംഗത്തെത്തി. 

കൊച്ചി: സുരേഷ് കല്ലട ബസ് നടത്തിപ്പുക്കാര്‍ക്കെതിരെ പൊലീസ് നടപടിയെ ന്യായീകരിച്ച ബിജെപി നേതാവ് അലി അക്ബറിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം.

ഹിന്ദു സ്ഥാപനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുന്നതിന്‍റെ ഭാഗമായാണ് സുരേഷ് കല്ലട ബസുകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയെന്ന ഒരാളുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ " ആര് തെറ്റ് ചെയ്താലും ചോദ്യം ചെയ്യണം" എന്ന് അലി അക്ബര്‍ കമന്‍റ് ചെയ്തത്. പിന്നീട് അലി അക്ബറിനെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍ അധിക്ഷേപവുമായി രംഗത്തെത്തി. 

തെരഞ്ഞെടുപ്പ് പ്രചാരണവേദികളിലും സംഘ്പരിവാര്‍ പരിപാടികളിലും പ്രധാനമുഖമായിരുന്നു അലി അക്ബര്‍. ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്. ശബരിമല സമരങ്ങളില്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയിലാണ് അലി അക്ബര്‍ വിമര്‍ശിച്ചിരുന്നത്.