ദില്ലി: പിറന്നാള്‍ സമ്മാനമായി മാതാപിതാക്കളോട് യുവാവ് ആവശ്യപ്പെട്ട് ആഡംബര കാറായ ജഗ്വാര്‍. പെട്ടെന്ന് ജഗ്വാര്‍ സംഘടിപ്പിക്കാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ ബിഎംഡബ്ല്യു നല്‍കിയെങ്കിലും മകന് അതിഷ്ടപ്പെട്ടില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന ബിഎംഡബ്ല്യു പുഴയില്‍ തള്ളിയാണ് മകന്‍ അരിശം തീര്‍ത്തത്. കാര്‍ പുഴയില്‍ തള്ളുന്നതിന്‍റെ ദൃശ്യം ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍, കുറച്ച് കഴിഞ്ഞ് ദേഷ്യം മാറിയപ്പോള്‍ യുവാവിന് കാര്യങ്ങള്‍ മനസ്സിലായി. മതാപിതാക്കളെയും കൂട്ടിയെത്തിയ യുവാവ് കാര്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.