അഹമ്മദാബാദ്: ഓടുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേ ചാട്ടം പിഴച്ച് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തി റയില്‍വേ പ്ലാറ്റ് ഫോം ജീവനക്കാര്‍. അഹമ്മദാബാദ് സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തു വന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേ വീഴുകയായിരുന്നു. 

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ലക്ഷ്യമാക്കി സ്റ്റെപ്പുകള്‍ ഓടിയിറങ്ങി വരുന്ന യാത്രക്കാരനെ ദൃശ്യങ്ങളില്‍ കാണാം. ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കവേ ഇദ്ദേഹത്തിന് ചാട്ടം പിഴയ്ക്കുകയും ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയുമായിരുന്നു. എന്നാല്‍ ഇദ്ദേഹം ട്രെയിനില്‍ നിന്നുള്ള പിടിവിട്ടിരുന്നില്ല. റയില്‍വേ പ്ലാറ്റ്ഫോം ജീവനക്കാരുടെ സമയോജിതമായ ഇടപെടലാണ് യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചത്. ജീവനക്കാര്‍ യാത്രക്കാരനെ ട്രെയിനിനുള്ളിലേക്ക് തള്ളിക്കയറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം.