Asianet News MalayalamAsianet News Malayalam

ലോക്ക് പണിമുടക്കി, വിമാനത്തിനുള്ളിലെ ശുചിമുറിയ്ക്കുള്ളിൽ യുവാവ് കുടുങ്ങിയത് മണിക്കൂറുകൾ, ഒടുവിൽ...

ടേക്ക് ഓഫിന് പിന്നാലെ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ച യുവാവാണ് കുടുങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് അടക്കം ശുചിമുറിയിൽ ഇരിക്കേണ്ട ഗതികേടാണ് യാത്രക്കാരനുണ്ടായത്.

Passenger trapped for 100 minutes in Mumbai-Bengaluru flight toilet due to door malfunction etj
Author
First Published Jan 17, 2024, 11:31 AM IST

ബെംഗളുരു: ലോക്ക് പണിമുടക്കിയതിന് പിന്നാലെ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ യാത്രക്കാരന്‍ കുടുങ്ങിയത് രണ്ട് മണിക്കൂറോളം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മുംബൈയിൽ നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിലാണ് സംഭവം. നൂറ് മിനിറ്റിലധികം സമയമാണ് യുവാവ് ശുചിമുറിയിൽ കുടുങ്ങിയത്. ബെംഗളുരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ കെപഗൌഡ വിമാനത്താവളത്തിലെ എന്‍ജിനിയർമാരെത്തിയാണ് ശുചിമുറിയുടെ വാതിൽ തുറന്നത്.

എസ് ജി 268 എന്ന വിമാനത്തിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ 2 മണിക്കായിരുന്നു വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ 3.42ഓടെയാണ് വിമാനം ബെംഗളുൂരിലെത്തിയത്. 14ഡി എന്ന സീറ്റിലിരുന്ന യാത്രക്കാരനാണ് ടേക്ക് ഓഫിന് പിന്നാലെ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ച് കുടുങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് അടക്കം ശുചിമുറിയിൽ ഇരിക്കേണ്ട ഗതികേടാണ് യാത്രക്കാരനുണ്ടായത്.

സംഭവത്തേക്കുറിച്ച് സ്പൈസ് ജെറ്റ് ഇനിയും പ്രതികരിച്ചിട്ടില്ല. യാത്രക്കാരന്‍ ശുചിമുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായതോടെ വാതിൽ പുറത്ത് നിന്ന് തുറക്കാന്‍ വിമാനക്കമ്പനി ജീവനക്കാർ ശ്രമിച്ചെങ്കിലും സാധ്യമാകാതെ വരികയായിരുന്നു. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോയതിന് പിന്നാലെ ഭയന്ന അവസ്ഥയിലായിരുന്നു യുവാവ്. വാതിൽ പൊളിച്ച് പുറത്ത് എത്തിച്ച യുവാവിന് പ്രാഥമിക ചികിത്സ ലഭ്യമാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios