Asianet News MalayalamAsianet News Malayalam

റോഡില്‍ പീലി വിടര്‍ത്തി മയിലുകള്‍, ഈ ട്രാഫിക് ജാം 'അടിപൊളി'യെന്ന് ട്വിറ്റര്‍

എണ്ണിയാല്‍ തീരാത്തത്രയും മയിലുകളാണ് റോഡില്‍ നിരന്നത്. ആണ്‍ മയിലുകള്‍ പീലി വിടര്‍ത്തി നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

Peacocks Cause Traffic Jam Amid COVID-19 Lockdown
Author
Delhi, First Published May 19, 2020, 9:29 AM IST

ദില്ലി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ റോഡുകളില്‍ വീണ്ടും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നാല്‍ വളരെ വ്യത്യസ്തമായൊരു ട്രാഫിക് ജാമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ പര്‍വീന്‍ കശ്വാന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഒരുലക്ഷത്തിലേറെ പേര്‍ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. എണ്ണിയാല്‍ തീരാത്തത്രയും മയിലുകളാണ് റോഡില്‍ നിരന്നത്. ആണ്‍ മയിലുകള്‍ പീലി വിടര്‍ത്തി നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. വാഹനത്തില്‍ ഇതുവഴിയെത്തിയ ആരോ ആകാം വീഡിയോ പകര്‍ത്തിയിരിക്കുക. 

ഈ ട്രാഫിക് ജാമില്‍ കുടുങ്ങിയാലും കാര്യമാക്കാനില്ലെന്നാണ് ട്വിറ്ററില്‍ ലഭിച്ച കമന്‍റുകളിലൊന്ന്. മാര്‍ച്ച് 25 മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ആളുകള്‍ പുറത്തിറങ്ങാതായി, ഇതോടെ മൃഗങ്ങളെല്ലാം നിരത്തുകളില്‍ സ്ഥിരം സാന്നിദ്ധ്യമാവുകയാണ്. 

Follow Us:
Download App:
  • android
  • ios