വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ കമ്പനിയുടെ ഓഹരികൾ ആദ്യ വ്യാപാരത്തിൽ 7.5 ശതമാനത്തിലധികമാണ് ഇടിഞ്ഞത്

ബിയർ പ്രേമികളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്തയാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. ചൈനയിലെ വമ്പൻ മദ്യ നിർമ്മാതാക്കളായ സിങ്‌ടോയുടെ നിർമ്മാണശാലക്കകത്ത് നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ കണ്ടവരെല്ലാം ഒരേ പോലെ ആശങ്കയിലായിരിക്കും. കാരണം സിങ്‌ടോ ഫാക്ടറിയിൽ ബിയർ ചേരുവകൾ അടങ്ങിയ കണ്ടെയ്‌നറിൽ മൂത്രമൊഴിക്കുന്ന തൊഴിലാളിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബിയർ ചേരുവയിൽ ഈ തൊഴിലാളിയുടെ മുത്രം ഒഴിക്കൽ പരിപാടി ഇവിടുത്തെ ക്യാമറയിൽ കുടുങ്ങുകയായിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിൽ, രക്ഷയ്ക്ക് വേണ്ടത് 20 ലക്ഷം; സഹായം തേടുന്നു

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ ശരവേഗത്തിലാണ് വൈറലായത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനകം കണ്ടത്. വലിയ രോഷത്തോടെ ഷെയർ ചെയ്യുന്നവരും കുറവല്ല. ആയിരക്കണക്കിന് ആളുകൾ ബിയർ കമ്പനിയെ വിമർശിച്ച് കൊണ്ട് കമൻ്റ് ഇടുകയും ചെയ്യുന്നുണ്ട്. കമ്പനിയുടെ വിശ്വാസ്യത തന്നെയാണ് ഏവരും ചോദ്യം ചെയ്യുന്നത്. ബിയർ പ്രേമികൾക്ക് സംഭവം വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം മോശം പ്രവണതക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നാണ് ഏവരും ആവശ്യപ്പെടുന്നത്. ഇവരെയൊക്കെ വിശ്വസിച്ച് എങ്ങനെ ബിയർ കഴിക്കുമെന്ന ചോദ്യം ഉയർത്തുന്ന ബിയർ പ്രേമികളും കുറവല്ല.

വീഡിയോ കാണാം

Scroll to load tweet…

വിഷയം ശ്രദ്ധയിൽപ്പെട്ടെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെണ്ടെന്നുമാണ് കമ്പനിയുടെ വിശദീകരണം. തങ്ങൾ തന്നെ പൊലീസിൽ ബന്ധപ്പെട്ടെന്നും അന്വേഷണം ആവശ്യപ്പെട്ടെന്നും സിങ്‌ടോ കമ്പനി അധികൃതർ പറയുന്നു. സംശയം തോന്നിയ നിർമാണശാല പൂർണമായും അടച്ചിട്ടിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.

അതേസമയം ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീമൻ ബിയർ കമ്പനി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഒറ്റയടിക്ക് സിങ്‌ടോയുടെ ഓഹരികൾ ഇടിഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ കമ്പനിയുടെ ഓഹരികൾ ആദ്യ വ്യാപാരത്തിൽ 7.5 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. വരും ദിവസങ്ങളിൽ വലിയ ഇടിവുണ്ടായേക്കുമെന്നാണ് സൂചന. ചൈനയിലെ മുൻനിര ബിയർ നിർമ്മാതാക്കളും ഏറ്റവും വലിയ കയറ്റുമതിയുള്ള കമ്പനിയുമാണ് സിങ്‌ടോ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം