Asianet News MalayalamAsianet News Malayalam

എസ്എഫ്ഐക്കാരനെ കുത്തിയ 'ഹീറോ പേന'; ട്രോളും കമന്‍റും സഹിക്കാതെ പെന്‍ ഹീറോയുടെ മറുപടി

ആ ക്രൈമുമായി ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ക്രൂരമായ ക്രൈമുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും കമന്‍റുകളും നീക്കം ചെയ്യും- ട്രോളുകള്‍ക്ക് പെന്‍ ഹീറോ മറുപടി നല്‍കി.

pen hero Facebook comment against trolls
Author
Thiruvananthapuram, First Published Jul 13, 2019, 9:28 AM IST

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിനെ സംബന്ധിച്ച് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഹീറോ പേന കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ ട്രോളുകളും ചീത്തവിളിയും നിറയുകയാണ്. എസ്എഫ്ഐയുടേതെന്ന പേരില്‍ പുറത്ത് വന്ന വ്യാജ അക്കൗണ്ടിലെ പോസ്റ്റാണ് വില്ലന്‍. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ കയ്യില്‍ കരുതിയിരുന്ന ഹീറോ പേന കൊണ്ട്  വിദ്യാര്‍ത്ഥിയെ കുത്തുകയായിരുന്നുവെന്ന് ആക്ഷേപ രൂപത്തിലായിരുന്നു പോസ്റ്റ്. 

ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ പേന ബഹിഷ്കരിക്കുകയാണെന്ന് ട്രോള്‍ കമന്‍റുകളും പോസ്റ്റുകളും വന്നുതുടങ്ങി. ട്രോളുകളും കമന്‍റുകളും ചീത്തവിളിയും ഹീറോ പേനയുമായി ബന്ധപ്പെട്ട പേജുകളിലേക്കുമെത്തി. പെന്‍ ഹീറോ ഡോട്ട് കോമിന്‍റെ പേജിലായിരുന്നു കമന്‍റുകള്‍ ഏറെയും. ഇതോടെ പെന്‍ ഹീറോ ഡോട്ട് കോം എന്ന കമ്പനി മറുപടിയുമായെത്തി.  ഹീറോ പേനയുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല, ക്രൂരമായ ക്രൈമുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും കമന്‍റുകളും നീക്കം ചെയ്യുമെന്നുമായിരുന്നു ഹീറോ പെന്‍ ഡോട്ട് കോമിന്‍റെ മറുപടി. ഈ പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്,

കഴിഞ്ഞ ദിവസമാണ് യൂണിവേഴ്‍സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ അഖിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിച്ചില്ല. എസ്എഫ്എ പ്രവര്‍ത്തകരാണ് അഖിലിനെ കുത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അഖിലും എസ്എഫ്ഐ പ്രവര്‍ത്തകനാണ്. 

Follow Us:
Download App:
  • android
  • ios