ടെക്സാസ്: മദ്യപിച്ച് ലക്കുകെട്ട് ഡ്രോൺ ഉപയോഗിച്ച് പരസ്‌പരം പടക്കം പൊട്ടിച്ച യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കയിലെ ടെക്സാസിലാണ് യുവാക്കളുടെ പരാക്രമം.

ദിസാക്‌മൈയേർസ് (thezackmyers) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. രാത്രിയിലാണ് സംഭവം നടക്കുന്നത്. ഇതിലുള്ളത് ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല. അർദ്ധനഗ്നരായ ഇവർക്ക് നേരെ ഡ്രോൺ ഉപയോഗിച്ച് തുടർച്ചയായി പടക്കം പൊട്ടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വ്യക്തമായിട്ടില്ല.

 

അതേസമയം സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോകൾക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ഡ്രോൺ ഉപയോഗിക്കുന്നതിലെ ചട്ടങ്ങൾ ലംഘിച്ചെന്നും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും വരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Terrorism never wins.

A post shared by Zack Myers (@thezackmyers) on Jul 12, 2019 at 8:29am PDT