പിണർമുണ്ട മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ഇർഷാദുൽ ഇബാദ് മദ്രസ ഗ്രൗണ്ട് ആ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് കളിക്കുന്നതിന് മഹല്ല് കമ്മറ്റി സൗജന്യമായി വിട്ടുകൊടുത്തിരുന്നു. 

എറണാകുളം: ​ഗ്രൗണ്ട് ഉ​ദ്ഘാടനവേളയിൽ ക്രിക്കറ്റ് (Cricket) കളിക്കിടെ നിലത്തു വീഴുന്ന വീഡിയോ പങ്കുവെച്ച് അഡ്വക്കേറ്റ് പിവി ശ്രീനിജൻ എംഎൽ‌എ. പന്ത് അടിച്ച് മാറ്റിയെങ്കിലും എംഎൽഎ നിലതെറ്റി താഴെ വീണു. പണ്ട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല പുതിയ തലമുറയുടെ "സ്പീഡ് റീഡ് " ചെയ്യുന്നതിൽ അല്പം പിശക് പറ്റി. പ്രത്യേകിച്ച് ഹാഡ് ബോൾ കളിച്ചപ്പോൾ. എന്തായാലും ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നാണ് വീഡിയോ പങ്കുവെച്ച് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. 

പിണർമുണ്ട മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ഇർഷാദുൽ ഇബാദ് മദ്രസ ഗ്രൗണ്ട് ആ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് കളിക്കുന്നതിന് മഹല്ല് കമ്മറ്റി സൗജന്യമായി വിട്ടുകൊടുത്തിരുന്നു. പുതുതലമുറയിലെ കുട്ടികൾ ലഹരിക്ക് അടിമപ്പെടാതിരിക്കുന്നതിനും അവരുടെ കായിക്ഷമത വർദ്ധിപ്പിക്കുന്ന തരത്തിൽ മികച്ച രീതിയിലാണ്' ഗ്രണ്ട് ഒരുക്കിയിരിക്കുന്നത്. മഹല്ല് കമ്മറ്റി ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും എംഎൽഎ കുറിപ്പിൽ പറയുന്നു. ''ഓള്‍റൌണ്ടര്‍ സനൂപ്. എംഎല്‍എയ്ക്ക് നിയമസഭയിലേക്ക് പോകാനുള്ളതാണ് കേട്ടോ'' എന്ന് കമന്‍റേറ്റര്‍ പറയുന്നത് കേള്‍ക്കാം. പിന്നാലെയാണ് കിടിലന്‍ ബോളെത്തിയത്. എംഎല്‍എ പന്തടിച്ച് മാറ്റിയെങ്കിലും നില തെറ്റി താഴെ വീഴുകയായിരുന്നു.