1993ൽ അമേരിക്കയിൽ നിന്നും മടങ്ങി വരികയായിരുന്ന നരേന്ദ്രമോദി ജർമനിയിലെ ഫ്രാങ്ക്ഫട്ട് സന്ദർശിച്ചിരുന്നു.

ബര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) നടത്തിയ യൂറോപ്പ് സന്ദർശനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഒടുവിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി അദ്ദേഹം പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. യൂറോപ്പ് പര്യടനത്തിനിടെ ജര്‍മ്മനി (Germany) സന്ദര്‍ശനവും പ്രധാനമന്ത്രി നടത്തിയിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ ഒരു പഴയ കാല ഫോട്ടോ വൈറലാകുന്നത്.

1993ൽ അമേരിക്കയിൽ നിന്നും മടങ്ങി വരികയായിരുന്ന നരേന്ദ്രമോദി ജർമനിയിലെ ഫ്രാങ്ക്ഫട്ട് സന്ദർശിച്ചിരുന്നു. അവിടെ വെച്ച് പകർത്തിയ ചിത്രം 30 വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയ ഏറ്റെടുത്തു. വെള്ള ഷർട്ടും നീല ജാക്കറ്റും ധരിച്ച് നിൽക്കുന്ന മോദിയുടെ ചിത്രം വളരെ കൌതുകത്തോടെയാണ് പലരും ട്വിറ്ററിലും മറ്റും ഷെയര്‍ ചെയ്തത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മെയ് രണ്ടിനായിരുന്നു മോദി ജർമ്മനിയിലെത്തിയത്. അവിടെ ജർമ്മൻ ചാൻസിലർ ഒലാഫ് സ്‌കോൾസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യൂറോപ് പര്യടനത്തിൽ മോദി സന്ദർശിച്ചത്. പര്യടനത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി.