ഡിസ്കവറി ചാനലില്‍ ആഗസ്റ്റ് 12 വൈകീട്ട് 9 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്. 

ദില്ലി: ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസ്കവറി ചാനലില്‍ ആഗസ്റ്റ് 12 വൈകീട്ട് 9 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്. ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രിയില്‍സ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകത്തിലെ ഏറ്റവും ജനപ്രീയ സര്‍വെവ് പരമ്പരയായ മാന്‍ വെര്‍സസ് വൈല്‍ഡ് 2006ലാണ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതിന്‍റെ എപ്പിസോഡുകള്‍ ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ്. ഇത്തവണ ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതാണ് എപ്പിസോഡിന്‍റെ തീം.