Asianet News MalayalamAsianet News Malayalam

സ്വന്തം വീടിന് തീയിട്ട് അല്‍പ്പം മാറി കസേരയിലിരുന്നു ഇതൊക്കെ കണ്ട് ഒരു സ്ത്രീ

സ്ത്രീയും മറ്റൊരാളും തമ്മില്‍ വീടിന്റെ മുന്നില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് വീഡിയോയിലുണ്ട്. പിന്നീട് കാണുന്നത് വീടിനുള്ളില്‍ തീയിട്ട് മുറ്റത്ത് കസേരയിട്ട് ഒരു പുസ്തകവുമായി ശാന്തയായി ഇരിക്കുന്ന സ്ത്രീയെ ആണ്. 

Police say Elkton woman set home on fire and watched it burn
Author
Maryland City, First Published May 8, 2021, 1:20 PM IST

അന്നപൊളിസ്: അമേരിക്കയിലെ മേരിലാന്‍റില്‍ സ്വന്തം വീടിന് തീയിട്ട് അല്‍പ്പം മാറി കസേരയിലിരുന്നു ഇതൊക്കെ കണ്ട് ഒരു സ്ത്രീ. ഇതിന്‍റെ വീഡിയോ വൈറലായിരിക്കുകയാണ്. അയല്‍വാസി എവറി ഹല്‍മണ്ട് എന്നയാളാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഏപ്രില്‍ 29നാണ് സംഭവം ഉണ്ടായത് എന്നാണ് പ്രദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. 

സ്ത്രീയും മറ്റൊരാളും തമ്മില്‍ വീടിന്റെ മുന്നില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് വീഡിയോയിലുണ്ട്. പിന്നീട് കാണുന്നത് വീടിനുള്ളില്‍ തീയിട്ട് മുറ്റത്ത് കസേരയിട്ട് ഒരു പുസ്തകവുമായി ശാന്തയായി ഇരിക്കുന്ന സ്ത്രീയെ ആണ്. പിന്നീട് ഇവര്‍ ഇവിടെനിന്നും പിന്നീട് സ്ഥലം കാലിയാക്കിയെങ്കിലും, പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്ത. 

വലിയ രണ്ട് പൊട്ടിത്തെറികള്‍ വീട്ടില്‍ നിന്നും കേട്ടതായി അയല്‍വാസികള്‍ പറയുന്നു. വീടിന്റെ ബേസ്‌മെന്റില്‍നിന്നും മറ്റൊരു സ്ത്രീ സഹായത്തിന് നിലവിളിക്കുന്നത് കേട്ടെന്നും അയല്‍വാസികള്‍ അവരെ രക്ഷപ്പെടുത്തിയെന്നും വാര്‍ത്തയുണ്ട്. 47കാരിയായ ഗെയില്‍ മെറ്റ്വാലിയാണ് പിടിയിലായത്. ഇവരടക്കം നാലു പേരാണ് വീട്ടില്‍ താമസിക്കുന്നതെന്നും സംഭവം നടക്കുമ്പോള്‍ രണ്ടു പേര്‍ സ്ഥലത്തില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തിലേക്ക് നയിച്ചതിന്‍റെ കാരണമെന്താണ് എന്ന് ഇതുവരെ വ്യക്തമല്ല, പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

തീവച്ച ഗെയില്‍ മെറ്റ്വാലിക്കെതിരെ കൊലപാതക ശ്രമം, തീവയ്പ്പ് അടക്കം വളരെ ഗൌരവമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios