ലാഹോര്‍: തന്‍റെ ചിത്രം തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത മുന്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസീതിനെ ട്രോളി പോണ്‍ താരം ജോണി സിന്‍സ്. പോണ്‍ സൈറ്റായ 'ബ്രെയ്‌സേഴ്‌സി'ന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ജോണി സിന്‍സിന്റെ ട്രോള്‍ മറുപടി. തന്റെ കണ്ണിന് ഒരു കുഴപ്പവുമില്ലെന്ന് ജോണി സിന്‍സ് ട്വിറ്ററില്‍ കുറിച്ചു. തനിക്ക് പുതുതായി ലഭിച്ച ട്വിറ്റര്‍ ഫോളോവെഴ്‌സിന് പാക് നയതന്ത്രഞ്ജനോട് സിന്‍സ് ട്വീറ്റ് വഴി  നന്ദി അറിയിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പോണ്‍താരം ജോണി സിന്‍സിനെ കാശ്മീരി യുവാവാക്കി ചിത്രീകരിച്ച് ഇന്ത്യയിലെ മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസീത് റീട്വീറ്റുമായി രംഗത്ത് വന്നത്. കാശ്മീരി യുവാവിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ നഷ്ടപ്പെട്ടെന്നും. ഇതിനെതിരെ പ്രതികരിക്കണമെന്നുമാണ് അബ്ദുള്‍ ബസീത് റീട്വീറ്റ് ചെയ്തത്.

എന്നാല്‍ ജോണി സിന്‍സ് അഭിനയിച്ച പോണ്‍ ചിത്രത്തിലെ ഒരു രംഗമായിരുന്നു അത്. അബദ്ധം പറ്റിയതാണെന്ന് മനസിലാതോടെ അബ്ദുള്‍ ബസീത് ട്വീറ്റ് പിന്‍വലിച്ചിരുന്നു. പാകിസ്ഥാന്‍ മാദ്ധ്യമപ്രവത്തക നൈല ഇനായത്താണ് പാക് ഹൈക്കമ്മീഷണര്‍ക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.