ചത്തീസ്ഗഢീലെ ബസ്തര്‍ മേഖലയിലെ ദണ്ഡേവാഡ മേഖലയിലെ ഡിഎസ്പിയായ ശില്‍പ സഹുവാണ് പോലീസ് ഉദ്യോഗസ്ഥ.

ദണ്ഡേവാഡ: കോവിഡ് കാലത്ത് മുന്‍നിര പോരാളികളാണ് ആരോഗ്യ പ്രവര്‍ത്തകരും നിയമ പാലകരും. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത് പൊരി വെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഡ്യൂട്ടിയില്‍ മുഴുകിയിരിക്കുന്ന ഗര്‍ഭിണിയായ ഐപിഎസ് ഓഫീസറുടെ വീഡിയോയാണ്. 

Scroll to load tweet…

ചത്തീസ്ഗഢീലെ ബസ്തര്‍ മേഖലയിലെ ദണ്ഡേവാഡ മേഖലയിലെ ഡിഎസ്പിയായ ശില്‍പ സഹുവാണ് ഈ പോലീസ് ഉദ്യോഗസ്ഥ. സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം യാത്രക്കാരെ നിരീക്ഷിക്കുന്ന ഡി എസ് പിയാണ് വീഡിയോയിലുള്ളത്. മാവോയിസ്റ്റ് ബാധിത പ്രദേശയാണ് ഇവിടം. യാത്രക്കാരുടെ അരികിലെത്തി കാര്യങ്ങള്‍ തിരക്കുന്നതും വണ്ടികള്‍ പരിശോധിച്ച് കടത്തി വിടുന്നതും വീഡിയോയിലുണ്ട്.