കൊച്ചു സുന്ദരി സിവയെ കിഡ്നാപ്പ് ചെയ്യുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണ് ബോളീവുഡ് നടിയും കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഉടമയുമായ പ്രീതി സിന്‍റ. ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്
സെലിബ്രൈറ്റി കുരുന്നുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്. അക്കൂട്ടത്തില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് സിവ ധോണി. ധോണിയും ഭാര്യ സാക്ഷിയും സിവയുടെ കുസൃതികളും കുറുമ്പുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കാറുമുണ്ട്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്ന ഹിറ്റ് ഗാനം പാടി മലയാളികളുടെ മനം കവര്‍ന്ന കൊച്ചു സുന്ദരിയെ കിഡ്നാപ്പ് ചെയ്യുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണ് ബോളീവുഡ് നടിയും കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഉടമയുമായ പ്രീതി സിന്‍റ.
ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 'ക്യാപ്റ്റന്‍ കൂളിന് ഞാനുള്‍പ്പെടേ ധാരാളം ആരാധകരുണ്ട്. പക്ഷേ എന്‍റെ ആരാധന സിവ ധോണിയിലേക്ക് മാറിയിരിക്കുന്നു. ധോണിയോട് എനിക്ക് പറയാനുള്ളത് ഇതാണ് ജാഗ്രതെയോടെ ഇരുന്നോളൂ ഞാന്‍ ചിലപ്പോള്‍ സിവയെ കിഡ്നാപ്പ് ചെയ്യുമെന്നാണ്'താരം ട്വിറ്ററില്‍ കുറിച്ചത്. ഏതായാലും ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
