Asianet News MalayalamAsianet News Malayalam

സുന്ദരൻ പ​ഗിന് ഒരു സുന്ദരി വധുവിനെ വേണം, വളർത്തുനായയ്ക്ക് ഇണയെ തേടി പരസ്യവുമായി ഉടമ

ഷർട്ടിട്ട് കസവുമുണ്ടുടുത്ത് തൂശനിലയിൽ വിളമ്പിയ സദ്യയ്ക്ക് മുന്നിലിരിക്കുന്ന പ​​ഗ്​ ചെക്കന്റെ ചിത്രം സഹിതമാണ് വിവാഹാലോചന...

pug wants a beautiful bride, the owner gives advertisement in social media
Author
Thiruvananthapuram, First Published Jan 30, 2021, 11:16 AM IST

വിവാഹ പരസ്യങ്ങൾക്ക് ഇപ്പോൾ മാട്രിമോണിയൽ സൈറ്റുകൾ ധാരാളമുണ്ട്. ഇതിന് പുറമെ ഡേറ്റിം​ഗ് ആപ്പുകളും സോഷ്യൽ മീഡിയകളും ഉപയോ​ഗിക്കുന്നവരുമുണ്ട്. എന്നാൽ തങ്ങളുടെ മക്കൾക്ക് മാത്രമല്ല, പ്രിയപ്പെട്ട വളർത്തുനായക്കു വധുവിനെ തേടി പരസ്യം നൽകാൻ തുടങ്ങിയിരിക്കുന്നു മലയാളി. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇത്തരമൊരു പരസ്യമാണ്. 

ഷർട്ടിട്ട് കസവുമുണ്ടുടുത്ത് തൂശനിലയിൽ വിളമ്പിയ സദ്യയ്ക്ക് മുന്നിലിരിക്കുന്ന പ​​ഗ്​ ചെക്കന്റെ ചിത്രം സഹിതമാണ് വിവാഹാലോചന. ഒരു പ​ഗ് സുന്ദരിയെ തന്നെ വേണം വരന് വധുവായിട്ടെന്നും പരസ്യത്തിൽ പറയുന്നു. 

തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്ക് നല്ലൊരു പങ്കാളി വേണമെന്ന് തോന്നിയതോടെയാണ് പരസ്യം നൽകിയതെന്നാണ് ഉടമ പറയുന്നത്. ഇതാ​ദ്യമായായിരിക്കും വധുവിനെ തേടി ഒരു പ​ഗിന്റെ വിവാഹ പരസ്യം സോഷ്യൽ മീഡിയയിൽ എത്തുന്നത്. 

Follow Us:
Download App:
  • android
  • ios