Asianet News MalayalamAsianet News Malayalam

Happy New Year 2022 : 'മദ്യം ഒഴിവാക്കൂ പാൽ കുടിക്കൂ', പുതുവത്സരാഘോഷത്തിന് തെരുവിൽ പാൽ വിതരണം ചെയ്ത് 'രാവണൻ'

മദ്യം ഒഴിവാക്കൂ , പാൽ കുടിക്കൂ എന്ന മുദ്രാവാക്യം ഉയ‍‍ർത്തിയാണ് അരുൺ യുവാക്കൾക്കിടയിൽ ബോധവൽക്കരണം നടത്തിയത്. അതിനായി രാവണന്റെ വേഷമാണ് അരുൺ തിരഞ്ഞെടുത്തത്.

Pune man distributes milk  in street and urges people to give up alcohol on the new year day
Author
Pune, First Published Jan 1, 2022, 5:13 PM IST

പുനെ: പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി രാജ്യത്ത് കുടിച്ച് തീ‍ർക്കുന്നത് കോടികളുടെ മദ്യമാണ്. ആഘോഷങ്ങൾ കൊഴിപ്പിക്കാനെല്ലാം മദ്യം നി‍ർബന്ധമാണ്. അങ്ങനെയിരിക്കെ ഇതിൽ നിന്നെല്ലാം മാറി 2022 ന്റെ തുടക്കം വ്യത്യസ്തമായി ആഘോഷിക്കുകയാണ് പൂനെ സ്വദേശിയായ യുവാവ്. തെരുവില്‍ പാല്‍ വിതരണം ചെയ്താണ് അരുൺ ഈ വ‍ർഷം വ്യത്യസ്തമാക്കുന്നത്. 

മദ്യം ഒഴിവാക്കൂ, പാൽ കുടിക്കൂ എന്ന മുദ്രാവാക്യം ഉയ‍‍ർത്തിയാണ് അരുൺ യുവാക്കൾക്കിടയിൽ ബോധവൽക്കരണം നടത്തിയത്. അതിനായി രാവണന്റെ വേഷമാണ് അരുൺ തിരഞ്ഞെടുത്തത്. രാവണന്റെ വേഷം കെട്ടി അരുൺ തെരുവിലിറങ്ങി. ആളുകൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന രാവണനെ പുറത്തെടുക്കണമെന്നാണ് ഈ വേഷം ധരിച്ചതിനെക്കുറിച്ച് അരുൺ പറയുന്നത്. മദ്യപാനം കാരണം നിരവധി കുടുംബങ്ങളാണ് തകരുന്നതെന്ന ആശങ്കയും സന്നദ്ധപ്രവ‍ർത്തകനായ അരുൺ പങ്കുവയ്ക്കുന്നു. പുതുവർഷം സമാധാനത്തോടെ ആഘോഷിക്കേണ്ടതാണെന്നിരിക്കെ മദ്യപാനം വ‍ർദ്ധിക്കുന്നത് ഈ ദിവസമാണെന്നും അരുൺ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios