Asianet News MalayalamAsianet News Malayalam

തിരക്കുള്ള റോഡിൽ നിന്ന് മുട്ട മോഷ്ടിക്കുന്ന പൊലീസുകാരൻ, വീഡിയോ വൈറലായതോടെ സസ്പെൻഷൻ

ഉടമ അടുത്ത് വരുന്നത് കണ്ടതോടെ റോഡ് മുറിച്ചുകടന്ന് ഇയാൾ ഒരു ഓട്ടോ വിളിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു

Punjab Cop Steals Eggs From Cart On Busy Road, Suspended
Author
Delhi, First Published May 16, 2021, 10:31 AM IST

ദില്ലി:ചണ്ഡി​ഗഡിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള തിരക്കേറിയ ഫതേ​ഗ‍ർ സാഹിബ് റോഡിൽ നിന്ന് മോഷണം നടത്തിയ പൊലീസുകാരൻ ക്യാമറയിൽ കുടുങ്ങി. ഒരു പെട്ടിയിൽ നിന്ന് മുട്ട മോഷ്ടിക്കുന്ന വീഡിയോ ആണ് ക്യാമറയിൽ പതിഞ്ഞത്. പ്രിത്പാൽ സിം​ഗ് എന്ന പൊലീസുകാരനാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. റോഡ് സൈഡിൽ പാർക്ക് ചെയ്ത വാഹനത്തിലെ പെട്ടിയിൽ നിന്നാണ് ഇയാൾ മുട്ട മോഷ്ടിച്ചത്. തുടർന്ന് ഇയാൾ ഇത് എടുത്ത് പൊലീസ് യൂണിഫോമിന്റെ പോക്കറ്റിലേക്ക് വച്ചു. 

ഉടമ അടുത്ത് വരുന്നത് കണ്ടതോടെ റോഡ് മുറിച്ചുകടന്ന് ഇയാൾ ഒരു ഓട്ടോ വിളിച്ച് അവിടെ നിന്ന് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ പഞ്ചാബ് പൊലീസ് ഹെഡ് കോൺ​സ്റ്റബിളായ പ്രതിപാൽ സിം​ഗിനെ സസ്പെന്റ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios