Asianet News MalayalamAsianet News Malayalam

ഗുല്‍മോഹര്‍ കാഴ്ചയില്‍ മയങ്ങി റെയില്‍വേ മന്ത്രിയും മന്ത്രാലയവും; മേലാറ്റൂര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് റെയില്‍വേ

ഗുല്‍മോഹര്‍ പൂക്കള്‍ കൊഴിഞ്ഞ് കിടക്കുന്ന മലപ്പുറത്തെ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ ചിത്രങ്ങള്‍ നേരത്തെ റെയില്‍വേ മന്ത്രി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൌണ്ടില്‍ പങ്കുവചച്ചത്. 

railway minister and official page of railway shares images of gulmohar flowers filled melattur station
Author
New Delhi, First Published May 19, 2020, 1:46 PM IST

ദില്ലി: ലോക്ക്ഡൌണ്‍ കാലത്ത് വാകപ്പൂക്കള്‍ വാരി വിതറിയ മേലാറ്റൂർ റെയില്‍വേ സ്റ്റേഷന്‍റെ ചിത്രം പങ്കുവച്ച് റെയില്‍വേ മന്ത്രാലയം. ഗുല്‍മോഹര്‍ പൂക്കള്‍ കൊഴിഞ്ഞ് കിടക്കുന്ന മലപ്പുറത്തെ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ ചിത്രങ്ങള്‍ നേരത്തെ റെയില്‍വേ മന്ത്രി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൌണ്ടില്‍ പങ്കുവചച്ചത്. 

മേലാറ്റൂര്‍ പുത്തന്‍കുളം സ്വദേശി സയ്യിദ് ആഷിഫ് ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. സയ്യിദിന്‍റെ ചിത്രവും മറ്റൊരു ചിത്രവുമാണ് റെയില്‍വേ മന്ത്രി  പിയൂഷ് ഗോയല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പ്രകൃതി അതിന്‍റെ മനോഹര രൂപത്തില്‍, കാല്‍പാദങ്ങള്‍ പതിഞ്ഞിരുന്ന പ്ലാറ്റ്ഫോമിലെ ഏകാന്തതയില്‍ പൂക്കള്‍ നിറയുമ്പോഴെന്ന കുറിപ്പുമായാണ് പാലക്കാട് ഡിവിൽന് കീഴിലെ ഷൊര്‍ണൂര്‍ നിലമ്പൂര്‍ സെക്ഷനിലെ മേലാറ്റൂര്‍ സ്റ്റേഷനിലെ മനോഹര ദൃശ്യം റെയില്‍വേ മന്ത്രാലയം പങ്കുവച്ചത്. 

 

നേരത്തെ മലപ്പുറം ജില്ലാ കളക്ടര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചുവന്ന് കിടക്കുന്ന സ്റ്റേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് 

Follow Us:
Download App:
  • android
  • ios