മോട്ടോര്‍ വാഹന നിയമങ്ങളെയും നിര്‍ദ്ദേശങ്ങളെയും കാറ്റില്‍ പറത്തിയുള്ള ഈ വീഡിയോ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററില്‍ ഷെയറു ചെയ്തത്.
ദില്ലി: മോട്ടോര്‍ സൈക്കിളിന്‍റെ ഫ്യുവല്‍ ടാങ്കിന് മുകളില്‍ പുറകിലേക്ക് തിരിഞ്ഞിരുന്ന് ഇരുന്ന് യുവാവിനെ ചുംബിക്കുന്ന പെണ്‍കുട്ടി. സിനിമാ സ്റ്റൈലില്‍ സ്പീഡില്‍ മറ്റ് വാഹനങ്ങളെ പിന്നിലാക്കുന്ന യുവാവ്. സിനിമ രംഗമാണെന്ന് കരുതിയെങ്കില്‍ തെറ്റി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങളാണ് ഇത്.
ദില്ലിയിലെ രജൗരി ഗാര്‍ഡന്‍ റോഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മോട്ടോര്‍ വാഹനനിയമങ്ങളെയും നിര്‍ദ്ദേശങ്ങളെയും കാറ്റില്‍ പറത്തി ബൈക്ക് പറത്തുന്ന യുവാവിന്‍റെയും പെണ്‍കുട്ടിയുടെയും വീഡിയോ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററില്‍ ഷെയറ് ചെയ്തത്. ഇങ്ങനെയെങ്കില്‍ പുതിയ ട്രാഫിക്ക് നിയമങ്ങള്‍ വേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.
രണ്ടു വീഡിയോകളാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുള്ളത്. രണ്ടാമത്തെ വീഡിയോയില്‍, ദൃശ്യങ്ങളിലുള്ളവരെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഈ ക്ലിപ്പുകള്‍ ഇവരെ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
