പ്രവാസി കോൺ​ഗ്രസ് നേതാവായ ഉസ്മാനെ വിളിച്ച് പ്രതിപക്ഷ നേതാവ് ഫോണിൽ സംസാരിച്ചത് വലിയ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു.  

കാസർ​ഗോഡ്: ലോക്ഡൗണ്‍ കാലത്തെ ഒരൊറ്റ ഫോണ്‍വിളിയോടെ ട്രോളുകളില്‍ നിറഞ്ഞ ഒരു പ്രവാസി കോണ്‍ഗ്രസ് നേതാവുണ്ട്. പേര് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. ഉസ്മാൻ...! കണ്ടാലറിയാന്‍ സാധ്യത തീരെയില്ലെങ്കിലും പേര് കേട്ടാലറിയാം എല്ലാവർക്കും. പ്രവാസി കോൺ​ഗ്രസ് നേതാവായ ഉസ്മാനെ വിളിച്ച് പ്രതിപക്ഷ നേതാവ് ഫോണിൽ സംസാരിച്ചത് വലിയ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ നേരിട്ടെത്തിയിരിക്കുകയാണ് ഉസ്മാൻ. തെരഞ്ഞെടുപ്പ് ഇങ്ങെത്തിയതോടെ യുഡിഎഫിന്‍റെ വിജയത്തിനായി ഉസ്മാന്‍ സജീവമായി നാട്ടിലുണ്ട്.