35 വര്‍ഷം ശുചീകരണത്തൊഴിലാളിയായി സേവനം ചെയ്ത ശേഷം വെള്ളിയാഴ്ച 67ാം വയസിലാണ് ജൂലി കസിന്‍സ് രാജി വയ്ക്കുന്നത്. 

സമൂഹമാധ്യമങ്ങളില്‍ വൈറലായി ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്ത്. ലണ്ടനിലെ എച്ച്എസ്ബിസി ബാങ്കിലെ ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്താണ് വൈറലാവുന്നത്. ജൂലി കസിന്‍ എന്ന സ്ത്രീ 35 വര്‍ഷം ശുചീകരണത്തൊഴിലാളിയായി സേവനം ചെയ്ത ശേഷം വെള്ളിയാഴ്ചയാണ് രാജി വച്ചത്. 67ാം വയസ്സില്‍ രാജി വയ്ക്കുമ്പോള്‍ സ്ഥാപനത്തിലെ സ്ത്രീകള്‍ അടക്കമുള്ള മറ്റ് ജീവനക്കാരുടെ ശുചീകരണത്തൊഴിലാളികളുടെ നേര്‍ക്കുള്ള സമീപനത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് രാജിക്കത്ത്.

സ്ഥാപനത്തില്‍ തനിക്ക് ലഭിച്ച സമീപനം ക്രൂരവും ആക്രമണ മനോഭാവത്തില്‍ കുറഞ്ഞത് അല്ലായിരുന്നുവെന്നും ജൂലി രാജിക്കത്തില്‍ വിശദമാക്കുന്നു. മുന്‍പോട്ടുള്ള ജീവിതത്തില്‍ മറ്റുള്ളവരോട് കരുണ കാണിക്കണമെന്നും ആരും ഒരു ശുചീകരണത്തൊഴിലാളിയേക്കാളും മികച്ചവരല്ലെന്നും വ്യക്തമാക്കിയാണ് ജൂലിയുടെ കത്ത് അവസാനിക്കുന്നത്. തൊഴിലിടത്തില്‍ കടുത്ത അവഗണന ശുചീകരണ തൊഴിലാളികള്‍ നേരിടുന്നുണ്ടെന്നും ജൂലി പറയുന്നു.

ജൂലിയുടെ മകനാണ് അമ്മയുടെ രാജിക്കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്. തൊഴിലാളി ദിനത്തില്‍ പങ്കുവച്ച് ഈ രാജിക്കത്തിനോട് നിരവധി പേരാണ് അനഭാവപൂര്‍വ്വം പ്രതികരിച്ചിരിക്കുന്നത്. 

Scroll to load tweet…


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona