വിജനമായ നേപ്പാളിലെ തെരുവിലൂടെ നടക്കാനിറങ്ങിയ കണ്ടാമൃഗത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. നിരത്തുകളെല്ലാം ഒഴിഞ്ഞതോടെ മൃഗങ്ങൾ പൂർണ സ്വാതന്ത്ര്യത്തോടെ തെരുവുകൾ കീഴടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അത്തരത്തിൽ വിജനമായ നേപ്പാളിലെ തെരുവിലൂടെ നടക്കാനിറങ്ങിയ കണ്ടാമൃഗത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ചിത്വാൻ ദേശീയ പാർക്കിന്റെ സമീപത്തുകൂടിയാണ് കാണ്ടാമൃഗം പരിശോധനയ്ക്ക് ഇറങ്ങിയത്. അതേസമയം കാണ്ടാമൃഗത്തെ കാണാതെ അബദ്ധത്തിൽ ഒരു യുവാവ് ഇതിന്റെ മുന്നിൽപെട്ടു. പിന്നീട് കാണ്ടാമൃഗം അദ്ദേഹത്തെ ഓടിക്കുന്നതും, അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെടുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.

ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിനോടകം നിരവധി ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഭാഗ്യം കൊണ്ടാണ് യുവാവ് രക്ഷപെട്ടതെന്നാണ് ആളുകൾ പറയുന്നത്.

Scroll to load tweet…