പ്രേമോദാരനായ് അണയൂ നാഥാ എന്ന കമലദളത്തിലെ ഗാനത്തിനാണ് റാണി ടോമി ചുവടുവച്ചിരിക്കുന്നത്.

ഗായിക റിമി ടോമിയുടെ അമ്മ, റാണി ടോമിയുടെ നൃത്തച്ചുവടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മരുമകളും നടിയുമായ മുക്തയാണ് റാണി ടോമിയുടെ ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വയസ്സ് വെറും അക്കം മാത്രമാണെന്നും അമ്മ തകർത്തുവെന്നുമുളള ക്യാപ്ഷനോടെയാണ് മുക്ത വീഡിയോ പങ്കുവച്ചത്. 

പ്രേമോദാരനായ് അണയൂ നാഥാ എന്ന കമലദളത്തിലെ ഗാനത്തിനാണ് റാണി ടോമി ചുവടുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. ഇപ്പോഴും റാണി നൃത്തം അഭ്യസിക്കുന്നുണ്ട്. ലോക്ക്ഡൌൺ കാലം ഡാൻസും പാട്ടും പഠിക്കാനാണ് അമ്മ മാറ്റി വച്ചിരിക്കുന്നതെന്ന് റിമി ടോമി തന്നെ നേരത്തേ പറഞ്ഞിരുന്നു. 

View post on Instagram