ഇന്ത്യൻ വംശജനായ ജനറൽ പ്രാക്ടീഷണർ പിതാവ് യഷ്‌വീറിന്റെയും ഫാർമസിസ്റ്റായ അമ്മ ഉഷയുടെയും യുകെയിൽ ജനിച്ച മകനാണ് റിഷി സുനക്. 

ദില്ലി: മികച്ച ലീഡോടെ റിഷി സുനക് യുകെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങി. ഇതോടെ നിരവധി നെറ്റിസൺസ് സുനക്കിന് ഇന്ത്യൻ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയോട് സാമ്യമുള്ളതായി കണ്ടെത്തി. ചിലർ സുനക്കും ബോളിവുഡ് നടൻ ജിം സർഭും തമ്മിൽ സാമ്യമുണ്ടെന്ന് പറഞ്ഞു. സർഭും നെഹ്‌റയും സുനക്കിനെപ്പോലെയാണ് എന്ന് തന്നെയാണ് ചിലര്‍‌ പറഞ്ഞത്.

 'ആശിഷ് നെഹ്‌റ യുകെയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു' എന്ന രസകരമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സുനക്കിന്‍റെ വിജയത്തിന് പിന്നാലെ ആശിഷ് നെഹ്‌റ ട്വിറ്ററിൽ ട്രെൻഡിംഗായി. "അടുത്ത യുകെ പ്രധാനമന്ത്രിയായതിൽ ആശിഷ് നെഹ്‌റ കൊള്ളാം. 'അത് തിരിച്ചെത്തിക്കുക (കോഹിനൂർ രത്നം) ഉദ്ദേശിച്ച് ഒരാള്‍ ട്വിറ്ററില്‍ പറഞ്ഞു. മറ്റൊരാൾ അഭിപ്രായപ്പെട്ടത് ഇങ്ങനെ, "റിഷി സുനക്കും ആശിഷ് നെഹ്‌റയും അകന്ന സഹോദരന്മാരാണെന്ന് തോന്നുന്നു." 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇന്ത്യൻ വംശജനായ ജനറൽ പ്രാക്ടീഷണർ പിതാവ് യഷ്‌വീറിന്റെയും ഫാർമസിസ്റ്റായ അമ്മ ഉഷയുടെയും യുകെയിൽ ജനിച്ച മകനാണ് റിഷി സുനക്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം തന്‍റെ കുടിയേറ്റ വേരുകളെ കുറിച്ച് വിപുലമായി സംസാരിച്ചിരുന്നു. അനുഷ്‌ക, കൃഷ്ണ എന്നീ രണ്ട് പെൺമക്കളുമുണ്ട് റിഷിക്ക്.

ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ; പേരിലും പെരുമാറ്റത്തിലും ഇന്ത്യക്കാരനായി റിഷി സുനക്

റിഷി സുനക് എത്രത്തോളം ഇന്ത്യന്‍ വംശജന്‍? ; സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ്,തര്‍ക്കം