ചെറുതാണെങ്കിലും തീര്‍ത്തും രസകരമാണ് വൈറലായ ഈ വീഡിയോ. 

ലണ്ടന്‍: സെലിബ്രിറ്റി ഷെഫ് സഞ്ജയ് റെയ്‌ന പങ്കിട്ട പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ ചെറുവീഡിയോ വൈറലാകുകയാണ്. ചെറുതാണെങ്കിലും തീര്‍ത്തും രസകരമാണ് വൈറലായ ഈ വീഡിയോ. 

ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍, ഒരാള്‍ “അമ്മേ, നിങ്ങളോട് ഹലോ പറയാൻ ഒരാളുണ്ട്” എന്ന് പറയുന്നത് കാണാം. തുടർന്ന് അദ്ദേഹം ക്യാമറ ഇടതുവശത്തേക്ക് പാൻ ചെയ്യുന്നു. അപ്പോള്‍ സുനക്ക് ക്യാമറയിലേക്ക് വന്ന് ഹലോ പറയുന്നത് കാണാം. 

"വിജയുടെ മാമാ, ഹായ്. ഋഷിയാണ്, സുഖമാണോ?” ബ്രിട്ടീഷ് പ്രധാനമന്ത്രി ചോദിക്കുന്നു. "വിജയുടെ മാമയെ 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് ക്ഷണിക്കുന്നു. നിങ്ങൾ ഇവിടെ വന്ന് എന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ നിങ്ങൾ ഇവിടെ എത്തുമ്പോൾ, നിങ്ങളുടെ അനന്തരവൻ സഞ്ജയോട് നിങ്ങളെ ഡൗണിംഗ് സ്ട്രീറ്റിലേക്ക് കൊണ്ടുവരാൻ പറയുക” ഋഷി സുനക്കിന്‍റെ വീഡിയോ അവസാനിക്കുന്നു.

Scroll to load tweet…

വീഡിയോയ്ക്കൊപ്പം ബ്രിട്ടീഷ് വിസ പ്രശ്‌നത്തെക്കുറിച്ചും പറഞ്ഞാണ് സഞ്ജയ് റെയ്‌ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത് "വിസ ഓൺ അറൈവൽ അബ് പക്കാ. [ഓൺ അറൈവൽ വിസ ഇപ്പോൾ ഉറപ്പാണ്]" എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍. 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ ഇതിനകം വൈറലായി. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ സംശയം ഉയരുന്നുണ്ട്. ശരിക്കും ആരാണ് "വിജയ് മാമ" എന്ന്.

യുകെ പ്രധാനമന്ത്രിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജനായി ഋഷി സുനക് ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്‍റെ ആദ്യ കോളിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സന്തുലിത സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. 

സുനക്കുമായുള്ള സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു, "റിഷി സുനക്കിനോട് ഇന്ന് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഞങ്ങളുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും, എന്നാണ് ട്വീറ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത്.

'മഹത്തായ രണ്ട് ജനാധിപത്യരാജ്യങ്ങൾക്ക് എന്ത് നേടാനാകും എന്നതിൽ ആവേശഭരിതൻ', മോദിയുടെ നല്ലവാക്കുകൾക്ക് നന്ദി: ഋഷി

ബ്രിട്ടന്‍ മാത്രമല്ല, ഈ മൂന്ന് രാജ്യങ്ങളും ഭരിക്കുന്നത് ഇന്ത്യന്‍ വംശജരാണ്!