ദില്ലി: ദില്ലിയിലെ യമുന വിഹാര്‍ ഗേള്‍സ് സ്കൂളില്‍ വിദ്യാര്‍ഥിനികള്‍ ചേരി തിരിഞ്ഞ് അടികൂടി. സ്കൂള്‍ വിട്ടതിന് ശേഷമാണ് പുറത്തുവെച്ച് പെണ്‍കുട്ടികള്‍ ചേരിതിരിഞ്ഞ് അടികൂടിയത്. സ്കൂളിലെ രണ്ട് വിഭാഗമാണ് അടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. പരസ്പരം അടിക്കുന്നതും തൊഴിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

റോഡിലെ പരസ്യം സ്ഥാപിച്ച ഇരുമ്പ് വടി ഉപയോഗിച്ചും മര്‍ദ്ദിക്കുന്നുണ്ട്. സ്കൂളിലെ മറ്റ് വിദ്യാര്‍ഥികാണ് ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ പിടിച്ചുമാറ്റാന്‍ കൂടി നില്‍ക്കുന്നവര്‍ ശ്രമിക്കുന്നില്ല. പലരും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നവംബര്‍ 28നാണ് സംഭവം നടന്നത്.