ദമ്പതികൾ സ്കൂട്ടറിൽ വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടറിൽ നിന്ന് സ്ത്രീ ഇറങ്ങി നോക്കുമ്പോഴാണ് സ്കൂട്ടറിന്റെ അടിഭാ​ഗത്ത് തീപിടിക്കുന്നതായി കാണുന്നത്.

ടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു. കൃത്യസമയത്ത് യാത്രക്കാരിയായ യുവതി തീപിടിക്കുന്നത് കണ്ടതുകൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. വീഡിയോ നേരത്തെയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. നിരവധിപേർ വീഡിയോ കണ്ടു. ദമ്പതികൾ സ്കൂട്ടറിൽ വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടറിൽ നിന്ന് സ്ത്രീ ഇറങ്ങി നോക്കുമ്പോഴാണ് സ്കൂട്ടറിന്റെ അടിഭാ​ഗത്ത് തീപിടിക്കുന്നതായി കാണുന്നത്. ഉടൻ യുവാവിനോട് പറഞ്ഞു. തീ കണ്ട് പരിഭ്രാന്തനായെങ്കിലും ഇയാൾ ചാടിയിറങ്ങി തീ അണയ്ക്കാൻ ശ്രമിച്ചു. സംഭവം കണ്ട സമീത്തുള്ളവരും ഒത്തുകൂടി തീയണയ്ക്കാൻ ശ്രമിച്ചു. ഒടുവിൽ തീ അണയ്ക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം എത്തിച്ചാണ് തീ അണച്ചത്. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

Scroll to load tweet…