ദില്ലി: ആക്രമണ ശെെലിയിലുള്ള ബാറ്റിംഗുമായി ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരനായ താരമാണ് വീരേന്ദര്‍ സെവാഗ്. വിരമിച്ച ശേഷവും തന്‍റെ സോഷ്യല്‍ മീഡിയില്‍ ഉള്ള ഇടപെടലുകളിലൂടെ താരം നിറഞ്ഞു നില്‍ക്കുന്നുണ്ട്. മലയാളത്തിന്‍റെ കംപ്ലീറ്റ് ആക്റ്ററും സെവാഗും തമ്മിലുള്ള ബന്ധം ഏറെ പ്രസിദ്ധമാണ്.

പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് സെവാഗ് ആശംസ നേരാറുമുണ്ട്. ഇപ്പോള്‍ ഛോട്ടാ മുംബെെ എന്ന സിനിമയില്‍ മോഹന്‍ലാല്‍ തകര്‍ത്ത ചെട്ടിക്കുളങ്ങര എന്ന ഗാനത്തിന് ചുവട് വയ്ക്കുകയാണ് സെവാഗ്. വ്യായാമത്തിനിടെയാണ് സെവാഗ് ചെട്ടിക്കുളങ്ങര ഗാനത്തിന് ചുവട് വച്ചത്.

ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറെ വെെറലായി മാറിയിരിക്കുകയാണ്. സിന്ധു എന്ന സിനിമയിലെ ചെട്ടുക്കുളങ്ങര ഭരണി നാളില്‍ എന്ന ഗാനം ഛോട്ടാ മുംബെെയില്‍ റിമിക്സ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു.