മുംബൈ: പട്ടാപ്പകല്‍ റോഡിലിറങ്ങിയ വിഷപ്പാമ്പിനെ തുരത്തി പൂച്ചകള്‍. നടപ്പാതയില്‍ ഇറങ്ങിയ മൂര്‍ഖന്‍ പാമ്പിനെയാണ് നാല് പൂച്ചകള്‍ വളഞ്ഞത്. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് ഇറങ്ങിയ ബോളിവുഡ് താരം നീല്‍ നിതിനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. പത്തി വിടര്‍ത്തി ഭയപ്പെടുത്തിയിട്ടും പൂച്ചകള്‍ പിന്മാറാതെ വന്നതോടെ പാമ്പ് പതിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിന്മാറുകയായിരുന്നു. ഇതിനിടെ പാമ്പിനെ പിടിക്കാനും പൂച്ചകള്‍ ശ്രമിച്ചതോടെ പാമ്പ് ജീവനുംകൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിലായി.

"

ഇവിടെയും പൂച്ചകള്‍ കാവല്‍ തുടര്‍ന്നതോടെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ രക്ഷിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നീല്‍ നിതിന്‍ മുകേഷ് പങ്ക് വച്ച ദൃശ്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി.