ദില്ലി: സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വളരെ ശ്രദ്ധയാകർഷിക്കുന്ന പ്രസ്താവനകളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്താറുള്ളത്. കൂടാതെ, സ്മൃതി ഇറാനി പങ്കുവയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും സമൂഹ​മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, സ്മൃതി ഇറാനിയുടെ രസകരമായൊരു പ്രസം​ഗമാണ് സമൂഹ​മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഇന്ത്യയിലെ സ്ത്രീകൾ‌ എന്തുകൊണ്ടാണ് ഭർത്താക്കാൻമാരുടെ രണ്ടടി പുറകെ നടക്കുന്നതെന്ന ചോദ്യത്തിന് സ്മൃതി പറയുന്ന വിശദീകരണമാണ് ആളുകളിപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 'ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകള്‍ എപ്പോഴും ഭര്‍ത്താവിന് പുറകില്‍ ഉണ്ടായിരിക്കണമെന്നത് ദൈവം തീരുമാനിച്ചതാണ്. കാരണം, ഭര്‍ത്താക്കമാര്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അവനെ താങ്ങി നിര്‍ത്താനും, തളരാതെ പിടിച്ചു നിര്‍ത്താനും ശക്തിപ്പെടുത്താനും സ്ത്രീകള്‍ക്കേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് സ്ത്രീകള്‍ എപ്പോഴും ഭര്‍ത്താക്കന്മാരുടെ പുറകില്‍ നടക്കുന്നത്.'-സ്മൃതി ഇറാനി പറയുന്നു.

സ്മൃതി ഇറാനിയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പാഹി എന്ന യുവതിയാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ടിക് ടോക്കിലൂടെ സ്മൃതിയുടെ വീഡിയോ പങ്കുവച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.ഒരുലക്ഷത്തിലധികം പേരാണ് ഇതുവരെ  വീഡിയോ കണ്ടിട്ടുള്ളത്.  ള്ളത്