മകള്‍ ഷാനെല്ലെയുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ മന്ത്രി പുറത്തുവിട്ടത്. അര്‍ജുന്‍ ഭല്ലയാണ് ഷാനെല്ലെയുടെ പ്രതിശ്രുത വരന്‍..

ദില്ലി: മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി (Smriti Irani). മകള്‍ ഷാനെല്ലെയുടെ (Shanelle) വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ മന്ത്രി പുറത്തുവിട്ടത്. അര്‍ജുന്‍ ഭല്ലയാണ് ഷാനെല്ലെയുടെ പ്രതിശ്രുത വരന്‍. രസകരമായ അടിക്കുറിപ്പോടെയാണ് മന്ത്രിയുടെ പോസ്റ്റ്. ''നിങ്ങള്‍ക്ക് (അര്‍ജുന്‍ ഭല്ല) ഞങ്ങളുടെ 'ഭ്രാന്തന്‍' കുടുംബത്തിലേക്ക് സ്വാഗതം. ഒരു 'ക്രൂരനായ' അമ്മായിയച്ഛനെ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും. ഇത് ഞാന്‍ നിങ്ങള്‍ക്ക് ഒദ്യോഗികമായി നല്‍കുന്ന മുന്നറിയിപ്പാണ്''-എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമടക്കം നിരവധി പേര്‍ ആശംസകളുമായി പോസ്റ്റിനടിയില്‍ എത്തി. ഷാനെല്ലെയെ കൂടാതെ സോഹര്‍, സോയിഷ് എന്നിവരാണ് സ്മൃതി ഇറാനിയുടെ മക്കള്‍.


View post on Instagram