കിരൺ റിജിജുവും തന്റെ മകൾ പാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
ദില്ലി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ മകൾ യേ ഹേ ബോംബെ മേരി ജാൻ പാടുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. “മേരേ ഭായ് കിരൺ റിജിജു കി സുപുത്രി (എന്റെ സഹോദരൻ കിരൺ റിജിജുവിന്റെ മകൾ)” എന്ന് അടിക്കുറിപ്പെഴുതിയാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവെച്ചത്. കിരൺ റിജിജുവും തന്റെ മകൾ പാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അഞ്ച് വയസ്സ് പ്രായമുള്ള മകൾ വീട്ടിലെ ഊഞ്ഞാലിൽ ഇരുന്ന് യേ ഹേ ബോംബെ മേരി ജാൻ പാടുന്നതും ഓ മൈ ഡാർലിംഗ് ക്ലെമന്റൈൻ എന്ന ഗാനത്തിന്റെ ഇംഗ്ലീഷ് പതിപ്പും പാടുന്നതുമാണ് റിജിജു പങ്കുവെച്ചത്. “ഓ മൈ ഡാർലിംഗ്..” എന്ന അടിക്കുറിപ്പോടെയാണ് റിജുജുവും വീഡിയോ ഷെയർ ചെയ്തത്.
\
അച്ഛന് ഉച്ച ഭക്ഷണം നൽകാനായി ഓഫീസിലേക്ക് നടക്കുന്ന വളര്‍ത്തുനായ; വെെറലായി വീഡിയോ
നായയുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. മനുഷ്യരോട് ഏറ്റവുമധികം ഇണങ്ങി ജീവിക്കുന്ന മൃഗമാണ് നായ. വീട്ടിൽ ഒരു നായയെ വളർത്തുന്നത് വീട്ടുടമയ്ക്ക് കൂടുതൽ ധെെര്യം നൽകുന്നു. ഇപ്പോഴിതാ ഒരു നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
വീട്ടുടമസ്ഥന് ഉച്ചഭക്ഷണവുമായി രണ്ട് കിലോമീറ്റർ ദൂരെയുള്ള ഓഫീസിലേക്ക് പോകുന്ന വളർത്തുനായയുടെ വീഡിയോയാണ് വെെറലാകുന്നത്. വായിൽ തൂങ്ങിക്കിടക്കുന്ന ഒരു ലഞ്ച് ബോക്‌സുമായി ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായ റോഡിന്റെ ഒരു വശത്തൂടെ നടന്ന് പോകുന്നതാണ് വീഡിയോയിലുള്ളത്. നായ ചോറ് പാത്രം വീഴാതെ തൂക്കി പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. തന്റെ അച്ഛന് ഭക്ഷണം നൽകാനാണ് നായ പോകുന്നതെന്ന കുറിപ്പോടെയാണ് മകൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
@timssyvats എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'മനോഹരം, നായ വളരെ സുരക്ഷിതമായാണ് റോഡിലൂടെ നടക്കുന്നത്...' - എന്നാണ് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തതു.
