ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഭീമൻ പാമ്പിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ബെം​ഗളൂരു: ടോയ്‍ലറ്റിലും വാഹനത്തിന്റെ സീറ്റിലുമൊക്കെയായി പാമ്പിനെ കണ്ടെത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റൊരു അമ്പരപ്പിക്കുന്ന കാഴ്ചയാണ് കർണാടകയിൽനിന്ന് പുറത്തുവരുന്നത്. മരത്തിന് മുകളിൽ ഇഴഞ്ഞുകയറുന്ന കൂറ്റൻ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഭീമൻ പാമ്പിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. മരത്തിന് മുകളിലേക്കു കയറുന്ന കൂറ്റൻ പാമ്പാണ് ദൃശ്യങ്ങളിൽ നിറയുന്നത്. കണ്ടാൽ മരത്തിന്റെ ചില്ലയാണന്ന് തോന്നിപ്പിക്കുംവിധമായിരുന്നു പാമ്പ് മരത്തിൽ ചുറ്റിപ്പിണഞ്ഞിരിക്കുന്നത്.

'ഏത് പാമ്പാണെന്ന് തിരിച്ചറിയാമോ' എന്നു ചോദിച്ചാണ് സുശാന്ത നന്ദ പാമ്പിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധി പ്രതികരണങ്ങൾ ഈ ദൃശ്യത്തിന് ലഭിച്ചിട്ടുണ്ട്. ഭൂരിഭാ​ഗം ആളുകളും പെരുമ്പാമ്പ് ആണിതെന്നാണ് കുറിച്ചത്. എന്നാൽ, കൃത്യമായ ഉത്തരം ഏതാണെന്നറിയില്ല. 

Scroll to load tweet…