റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്ര വാദത്തിന് മറുപടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ. ഇവരുടെ ട്രോളുകള്‍ പ്രകാരം റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിച്ചത് നെഹ്റുവാണെന്നാണ് പറയുന്നത്. 

ദില്ലി: റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന പുന:പരിശോധന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉയര്‍ത്തിയത് വിചിത്രമായ വാദമായിരുന്നു. റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവരഹസ്യ രേഖകളാണെന്നും ഇവ പുറത്തു വിടുന്നത് രാജ്യസുരക്ഷയെ തന്നെബാധിക്കുന്ന വിഷയമാണെന്നും കേസില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിക്കപ്പെടെന്നും ഗുരുതരമായ ഈ കൃത്യം ചെയ്തവരേയും രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കും ഇക്കാര്യം വെളിപ്പെടുത്തിയ ഒരു മുതിര്‍ന്ന അഭിഭാഷകനുമെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. 

ഇതിന് പിന്നാലെ ഇതിനെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. ബിജെപിയുടെ പ്രചരണങ്ങളില്‍ എന്നും നേതൃത്വം വഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും നെഹ്റുവിനെ കുറ്റപ്പെടുത്തുന്നതിന്‍റെ ചുവട് പിടിച്ച്. റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്ര വാദത്തിന് മറുപടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ. ഇവരുടെ ട്രോളുകള്‍ പ്രകാരം റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിച്ചത് നെഹ്റുവാണെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച ട്രോളുകളും, ട്വീറ്റുകളും കാണാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…