യുവാവിന്റെ കയ്യിലെ കുപ്പിവെള്ളം കണ്ടിട്ടാകണം പിൻകാലിൽ ഉയർന്ന് നിന്ന് വെള്ളത്തിനായി ആം​ഗ്യം കാണിക്കുന്നത് കാണാം. 

കുടിവെള്ളം ചോദിച്ച് മേടിച്ച് ദാഹം തീർക്കുന്ന അണ്ണാന്റെ വീഡിയോ ട്വിറ്ററിൽ വൈറലാകുന്നു. കാഴ്ചക്കാരുടെ ഹൃദയമലിഞ്ഞു പോകുന്ന രീതിയിലാണ് അണ്ണാൻ രണ്ട് കാലിൽ എഴുന്നേറ്റ് നിന്ന് വെള്ളം ചോദിക്കുന്നത്. റോഡിലൂടെ നടന്നു പോകുന്ന യുവാവിന്റെയും യുവതിയുടെയും സമീപത്തേയ്ക്ക് അണ്ണാൻ വരുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. യുവാവിന്റെ കയ്യിലെ കുപ്പിവെള്ളം കണ്ടിട്ടാകണം പിൻകാലിൽ ഉയർന്ന് നിന്ന് വെള്ളത്തിനായി ആം​ഗ്യം കാണിക്കുന്നത് കാണാം.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

യുവാവ് താഴെയിരുന്നു കുപ്പിന്റെ മൂടി തുറന്ന് വെള്ളം കൊടുക്കുമ്പോൾ വായ തുറന്ന് ദാഹത്തോടെ കുടിക്കുന്നത് കാണാം. ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളം കുടിച്ച് ദാഹം മാറിയതിന് ശേഷം അണ്ണാൻ തിരിച്ചോടുന്നതും കാണാം. ഇതുവരെ 4.2 ലക്ഷം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നത്.