കീരിയും പാമ്പും തമ്മിൽ അടി പിടികൂടുന്നതും ഒരു പാമ്പ് മറ്റൊരു പാമ്പിനെ വിഴുങ്ങുന്നതും  ഒക്കെ ഭൂരിഭാ​ഗം പേരും നേരിട്ടോ അല്ലാതയോ കണ്ടിട്ടുണ്ടാകും. എന്നാൽ അണ്ണാറക്കണ്ണനും പാമ്പും തമ്മിൽ കശപിശ ഉണ്ടായാൽ ആരാകും വിജയിക്കുക. പാമ്പെന്നാണെങ്കിൽ നിങ്ങൾക്ക് തെറ്റി. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

അമേരിക്കയിലെ ഒരു നാഷണൽ പാർക്കിലാണ് സംഭവം നടന്നത്.  കഴുത്തിൽ ഞെക്കി പിടിച്ചുകൊണ്ട് പാമ്പിനെ അണ്ണാൻ അകത്താക്കിയെന്ന് പാർക്ക് അധികൃതർ പറയുന്നു. പാമ്പിനെ കൈയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന അണ്ണാന്റെ ചിത്രം പാർക്ക് അധിക‍ൃതർ തന്നെയാണ് ഫേയ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.  പഴവർ​ഗങ്ങൾ കഴിക്കുന്ന അണ്ണാനെ മാത്രം കണ്ടിരുന്ന ആളുകൾ ഇപ്പോൾ ഈ വാർത്ത കേട്ട് അമ്പരന്നിരിക്കുകയാണ്.