Asianet News MalayalamAsianet News Malayalam

ഇവിടെയുണ്ട്, വൈറല്‍ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആ ഭാഗ്യവാന്‍

സംഭവത്തിന്റെ നടുക്കം ഇനിമാറിയിട്ടില്ല ശ്രീകുമാറിന്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം പിന്നിലൂടെയെത്തി തൊട്ടുമുന്നില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
 

Sreekumar the man who escaped from vehicle accident
Author
Kollam, First Published Aug 23, 2020, 11:06 PM IST

കൊല്ലം: ഒറ്റദിവസം കൊണ്ട്  സമൂഹമാധ്യമങ്ങളില്‍  വൈറലായ വാഹന അപകടത്തില്‍ നിന്നും രക്ഷപ്പെട്ട  ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കൊല്ലം ചവറ മേനാമ്പള്ളി സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ ശ്രീകുമാറാണ് വാഹനാപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. 

സംഭവത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല ശ്രീകുമാറിന്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം പിന്നിലൂടെയെത്തി തൊട്ടുമുന്നില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഒരുദിവസംകൊണ്ട്  ലക്ഷകണക്കിനാളുകളാണ്  ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടതും പങ്ക് വച്ചതും. സമീപത്ത് കൂടി ചീറിപാഞ്ഞ് പോയ വാഹനത്തിന്റെ  മുന്നില്‍ നിന്നും രക്ഷപ്പെട്ടത വലിയ ഭാഗ്യമായിട്ടാണ് ശ്രീകുമാര്‍ കാണുന്നത്.

രാവിലെ ജോലിക്ക് പോകാന്‍ വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ശ്രീകുമാര്‍. അപ്പോഴാണ് സംഭവം.തമിഴ്‌നാട്ടില്‍ നിന്നും കെട്ടിട നിര്‍മ്മാണ തൊഴിലാളി ആയി ചവറയില്‍ എത്തിയതായിരുന്നു ശ്രീകുമാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു ഡ്രൈവര്‍ക്ക് എതിരെ കേസ്സെടുത്തശേഷം വിട്ടയച്ചു.
 

Follow Us:
Download App:
  • android
  • ios