Asianet News MalayalamAsianet News Malayalam

മഴയില്‍ വിറച്ചുകിടക്കുന്ന തെരുവുനായയ്ക്ക് നനുത്ത സമ്മാനവുമായി പെണ്‍കുട്ടി, ഹൃദ്യം ഈ ദൃശ്യം

ദയ്ഗു എല്‍മ എന്ന പെണ്‍കുട്ടിയാണ് ഈ സ്‌നേഹസ്പര്‍ശത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
 

stray dog shivering in rain got a gift from a girl
Author
Delhi, First Published Aug 24, 2020, 11:26 PM IST

മഴയില്‍ വിറച്ചുകിടന്ന തെരുവുനായയ്ക്ക് തന്റെ കഴുത്തിലെ ഷാള്‍ പുതപ്പിച്ച പെണ്‍കുട്ടി! നന്മയുടെ, സ്‌നേഹത്തിന്റെ ഇത്രയും സുന്ദരമായ വീഡിയോ അടുത്തെങ്ങും കണ്ടുകാണില്ലെന്നാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ഒന്നടങ്കം പറയുന്നത്. ഒരു വര്‍ഷം മുമ്പ് ഇന്റര്‍നെറ്റ് ഏറ്റെടുത്ത ഈ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. തുര്‍ക്കിയിലാണ് ഈ സംഭവം നടന്നത്. 

ദയ്ഗു എല്‍മ എന്ന പെണ്‍കുട്ടിയാണ് ഈ സ്‌നേഹസ്പര്‍ശത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കുടചൂടി നടന്നുവന്ന അവര്‍ വിറച്ചുകിടക്കുന്ന നായയ്ക്ക് കഴുത്തിലുണ്ടായിരുന്ന ഷാള്‍ പുതപ്പിക്കുകയാിയിരുന്നു. സമീപത്തെ സിസിടിവിയില്‍ നിന്നാണ് പിന്നീട് ഈ വീഡിയോ കണ്ടെടുത്തത്. 

ഇന്ത്യന്‍ ഫോറസറ്റ് സര്‍വ്വീസ് ഓഫീസര്‍ സുശാന്ത് നന്ദയാണ് വീഡിയോ വീണ്ടും പങ്കുവച്ചത്. പതിനായിരത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. മനുഷ്യത്വം മരിച്ചിട്ടില്ലെന്നാണ് ആളുകള്‍ നല്‍കുന്ന പ്രതികരണം. 

Follow Us:
Download App:
  • android
  • ios