ദില്ലി: 2019ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലത്തില്‍ കൌതുകം പകര്‍ന്ന് 420ാം റാങ്കുകാരന്‍. പേരിലെ കൌതുകമാണ് ഈ സിവില്‍ സര്‍വ്വീസുകാരനെ താരമാക്കുന്നത്. ചൊവ്വാഴ്ച പുറത്ത് വന്ന റിസല്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മോദി എന്ന വിദ്യാര്‍ഥിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

രണ്ട് ചേരിയിലുള്ള നേതാക്കന്മാരുടെ പേരാണ് ഈ വിദ്യാര്‍ഥിയെ വ്യത്യസ്തനാക്കുന്നത്. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളും 420ാം റാങ്കുകാരന്‍ വൈറലായി. പേരിലെ കൌതുകം വച്ച് നിരവധിയാളുകളാണ് റാങ്ക് പട്ടികയിലെ 420ാമനെക്കുറിച്ച് സംസാരിക്കുന്നത്.