Asianet News MalayalamAsianet News Malayalam

ചോദ്യപേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്; രോഷം അടങ്ങാതെ വിദ്യാര്‍ത്ഥി - വീഡിയോ

ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോൾ ഇടുന്നയാൾ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യൻപേപ്പറിട്ടതാണവൻ. ആ ചോദ്യപേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോൻ ശിക്ഷിച്ചിരിക്കും

Students angry over tough chemistry question on kerala HSS Exam
Author
Kerala, First Published Mar 7, 2019, 11:17 PM IST

പ്ലസ് ടു വാർഷിക പരീക്ഷയിലെ കെമിസ്ട്രി പരീക്ഷ കടുകട്ടിയായി എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. പല വിദ്യാർഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്‍റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാർഥിയെടുത്ത ടിക്ക് ടോക്ക് വൈറലാകുകയാണ്. 

വീഡിയോയിലെ വിദ്യാർഥിയുടെ വാക്കുകളിങ്ങനെ

ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോൾ ഇടുന്നയാൾ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യൻപേപ്പറിട്ടതാണവൻ. ആ ചോദ്യപേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോൻ ശിക്ഷിച്ചിരിക്കും. – രോഷത്തോടെ വിദ്യാർഥി പറയുന്നു. കെമിസ്ട്രി പരീക്ഷയെഴുതിയ ഭൂരിഭാഗം കുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. ജയിക്കുമോയെന്ന ആശങ്കയിലാണ് മിക്കവരും. 

Follow Us:
Download App:
  • android
  • ios