Asianet News MalayalamAsianet News Malayalam

ബിഹാറിലെ ഗ്രാമത്തില്‍ നിന്ന് ഹിമാലയം കാണാം; ലോക്ക് ഡൗണ്‍ നല്‍കിയ സമ്മാനമെന്ന് ട്വിറ്റര്‍

തിങ്കളാഴ്ച രാവിലെ എടുത്ത മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ, ബിഹാറിലെ ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. 

Stunning View Of The Himalayas From Bihar Village
Author
Patna, First Published May 6, 2020, 10:36 AM IST

പാറ്റ്ന: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. എന്നാല്‍ രാജ്യവും ജനങ്ങളും വെല്ലുവിളി നേരിടുമ്പോഴും പ്രകൃതിയില്‍ വന്ന മാറ്റങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മലിനമായിരുന്ന നദികളില്‍ തെളിവെള്ളം നിറയുന്നു, ശ്വാസം മുട്ടിക്കുന്ന വിഷപ്പുകകള്‍ നിറഞ്ഞിരുന്ന അന്തരീക്ഷത്തില്‍ ഇപ്പോള്‍ ഉള്ളത് ശുദ്ധവായു.. അങ്ങനെ പ്രകൃതിയുടെ മാറ്റങ്ങള്‍ വലുതാണ്. 

ഇതില്‍ ഏറ്റവും മനോഹരമായ കാഴ്ച ദശാബ്ദങ്ങള്‍ക്ക് ശേഷം ബിഹാറിലെ ഗ്രാമങ്ങളില്‍ നിന്ന് ഹിമാലയം കാണാനായി എന്നതാണ്. സിംഗ്വാഹിനി ഗ്രാമത്തില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ എടുത്ത മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ, ബിഹാറിലെ ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. സിഗ്വാഹിനിയിലെ ഗ്രാമപഞ്ചായത്ത് മുഖ്യ റിതു ജൈസ്വാല്‍ ആണ് ചിത്രം ട്വീറ്റ് ചെയ്തത്. 

തന്‍റെ ഗ്രാമത്തില്‍ നിന്ന് താന്‍ ആദ്യമായാണ് എവറസ്റ്റ് കാണുന്നതെന്നും ജൈസ്വാല്‍ കുറിച്ചു. പ്രകൃതി തെളിഞ്ഞതോടെ സിഗ്വാഹിനിയിലെ വീടുകളിലെ മട്ടുപ്പാവില്‍ നിന്ന് ഇപ്പോള്‍ എവറസ്റ്റ് കാണാം. എണ്‍പതുകളില്‍ തന്‍റെ ഭര്‍ത്താവ് ഇവിടെ നിന്ന് മലനിരകള്‍ കണ്ടിരുന്നുവെന്നാണ് ഇത് ഹിമാലയന്‍ മലനിരകളാണെന്ന് ഉറപ്പിക്കാമോ എന്ന ഒരാളുടെ ചോദ്യത്തിന് ജൈസ്വാല്‍ നല്‍കിയ മറുപടി. 

Follow Us:
Download App:
  • android
  • ios