ഭോപ്പാല്‍ : ജില്ലാ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ സബ് കളക്ടറും ഡോക്ടറും തമ്മിലുണ്ടായ കസേരയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം.

ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു പിലിബംഗ സബ് കളക്ടര്‍ പ്രിയങ്ക തലനിയ. ഡ്യൂട്ടിയിലുണ്ടായരുന്ന ഡോക്ടര്‍ നരേന്ദ്ര ബിഷ്‌ണോയിയോട് ഇവര്‍ കസേരയില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ താന്‍ രോഗികളെ ചികിത്സിക്കുകയാണ് എന്നും മാറാന്‍ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. വേറെ ഏതെങ്കിലും കസേരയില്‍ ഇരിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കളക്ടര്‍ ഇതിന് തയ്യാറായില്ല. ഇതോടെ രണ്ട് പേരും തമ്മില വാക്ക് തര്‍ക്കം ഉണ്ടാകുകയായിരുന്നു. 

ഇരുവരും തര്‍ക്കുന്നതിന്റെ വീഡിയോ മനീഷ് കുമാര്‍ എന്ന ഡോക്ടറാണ് ട്വിറ്ററില്‍ പങ്ക്‌വെച്ചത്. നിമിഷങ്ങള്‍ക്കകം ഈ വീഡിയോ വൈറലായി.