കാന്‍ബറ: ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം പാമ്പുപിടുത്തക്കാര്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. വീടിന്‍റെ ലീവിംഗ് ഏരിയയിലെ സോഫയില്‍ കിടന്നറങ്ങുന്ന ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ഒരു ചിത്രമാണ് ഇവര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ അരിച്ചു പെറുക്കിയിട്ടും ആര്‍ക്കും പാമ്പിനെ കാണാന്‍ സാധിച്ചില്ല.

ഇതോടെ ചിത്രം വൈറലായി. പാമ്പിനെ കാണാന്‍ സാധിക്കാതെ വന്നതോടെ പലരും പാമ്പിനെ ഫോട്ടോഷോപ്പ് ചെയ്ത് ചിത്രത്തില്‍ കുത്തിതിരുകുകയും ചെയ്തു. എന്നാല്‍ പാമ്പ് എവിടെയാണെന്ന് സണ്‍ഷൈന്‍ കോസ്റ്റ് പാമ്പുപിടുത്ത സംഘം പറഞ്ഞത് രാത്രിയായപ്പോഴാണ്. 

കുഷ്യന് പിന്നില്‍ ഒളിച്ചായിരുന്നു പാമ്പിന്റെ സുഖനിദ്ര. പാമ്പ് കിടന്ന് ഉറങ്ങുന്നതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. പാമ്പിനെ പിന്നീട് കാട്ടില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.