യുവതി കൂട്ടില്‍ ചാടിക്കയറിയതോടെ ഒരു സിംഹം അമ്പരപ്പോടെ നോക്കി നിന്നപ്പോള്‍ ഒരു സിംഹം യുവതിയുടെ തൊട്ടടുത്തെത്തി. 

ബ്രോണ്‍ക്‌സ്: നേരെ ചെന്ന് സിംഹത്തിന്‍റെ മടയില്‍ കയറികൊടുക്കുക എന്നൊക്കെ പറയാറില്ലെ, ശരിക്കും ഈ സംഭവം നടന്നു. അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മൃഗശാല കാണാനെത്തിയ യുവതിയാണ് രണ്ടു സിംഹങ്ങളുള്ള കൂട്ടിലേക്ക് ചാടിക്കയറി രണ്ടു സിംഹങ്ങള്‍ക്കു മുന്നില്‍ ഡാന്‍സും പാട്ടും പെര്‍ഫോമന്‍സ് നടത്തിയത്.

യുവതി കൂട്ടില്‍ ചാടിക്കയറിയതോടെ ഒരു സിംഹം അമ്പരപ്പോടെ നോക്കി നിന്നപ്പോള്‍ ഒരു സിംഹം യുവതിയുടെ തൊട്ടടുത്തെത്തി. അപ്രതീക്ഷിതമായി കൂട്ടില്‍ കയറിയ ആളെ രണ്ടും സിംഹങ്ങളും ആക്രമിക്കാതെ വിട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. 

View post on Instagram

യുവതിക്കൊപ്പമുണ്ടായിരുന്ന ആളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നടപടിയെടുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.