'നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും തമാശ നിറഞ്ഞത്' എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് കമന്‍റേറ്റര്‍ ഹര്‍ഷ ബോഗ്‍ലെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ദില്ലി: പരിശീലനം നേടിയ വളര്‍ത്തുമൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളെ പലപ്പോഴും രസിപ്പിക്കാറുണ്ട്. എന്നാല്‍ ഒരു പശു ഫുട്ബോള്‍ കളിച്ചാലോ? അസാധാരണമായ 'ഫുട്ബോളര്‍ പശു'വിന്‍റെ വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
'നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും തമാശ നിറഞ്ഞത്' എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് കമന്‍റേറ്റര്‍ ഹര്‍ഷ ബോഗ്‍ലെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് എത്തിയ പശു കാലുകള്‍ കൊണ്ട് പന്ത് തട്ടുകയും പന്തിന് പിന്നാലെ ഓടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
കൗതുകം ഉണര്‍ത്തുന്ന 'ഫുട്ബോളര്‍ പശു'വിനെ കണ്ട ട്വിറ്റര്‍ ഉപയോക്താക്കള്‍ ലൈക്കുകളും റീട്വീറ്റുകളുമായി വീഡിയോ ആഘോഷമാക്കുകയാണ്. 64,000 ലൈക്കുകളും 21,000 റീട്വീറ്റുകളുമാണ് ഈ വീഡിയോയ്ക്ക് ഇതുവരെ ട്വിറ്ററില്‍ ലഭിച്ചത്. മുന്‍ജന്മത്തില്‍ ഫുട്ബോള്‍ കളിക്കാരനായിരുന്നു പശു എന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രസകരമായ കമന്‍റുകളിലൊന്ന്.
