Asianet News MalayalamAsianet News Malayalam

തെങ്ങിൽ കയറി തേങ്ങയിടുന്നു, അതിസാഹസികമായി തിരിച്ചിറങ്ങുന്നു, മറ്റൊരു തെയ്യം വീഡിയോ

തെങ്ങിന്റെ മുകളിൽ വരെയെത്തി തേങ്ങയിട്ടതിന് ശേഷം പകുതിയോളം ഊ‍ർന്നിറങ്ങുന്ന തെയ്യം പിന്നീട് തലകീഴായാണ് താഴേക്കിറങ്ങുന്നത്. 

Theyyam climbing on a coconut tree video
Author
Kannur, First Published Feb 26, 2022, 6:36 PM IST

കണ്ണൂർ: മുസ്ലീം സ്ത്രീയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പൻ തെയ്യത്തിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്കുമുമ്പാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമായത്. ഇതിന് പിന്നാലെ ഇപ്പോഴിതാ തെങ്ങിൻ കയറുന്ന തെയ്യത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നു. സാധാരണയായി തെങ്ങിൻ കയറാൻ ഉപയോ​ഗിക്കുന്ന ഒരു സുരക്ഷാ മാ‍​ർ​ഗങ്ങളുമില്ലാതെയാണ് ഈ തെയ്യം തെങ്ങിലേക്ക് കയറുന്നത്. കൈ തെങ്ങിൽ കുത്തി തെങ്ങിൽ ചവിട്ടി കയറുന്നത് കണ്ടാൽ അപകടമുണ്ടാകുമോ എന്ന പേടിയോടെയല്ലാതെ കണ്ടിരിക്കാനാകില്ല.

തെങ്ങിന്റെ മുകളിൽ വരെയെത്തി തേങ്ങയിട്ടതിന് ശേഷം പകുതിയോളം ഊ‍ർന്നിറങ്ങുന്ന തെയ്യം പിന്നീട് തലകീഴായാണ് താഴേക്കിറങ്ങുന്നത്. ഇത് കമ്ട് താഴെ നിന്ന് ആ‍ർപ്പുവിളിക്കുന്നുമുണ്ട്. പന്തവും മറ്റുമായി ഒരു പറ്റം ആളുകൾ തെങ്ങിന് ചുറ്റും കൂടി നിൽക്കുന്നുണ്ട്. അതേസമയം ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂരിൽ ഒരു തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വെള്ളിയാഴ്ച മുള്ളേരിയ ബളിഗെയിൽ തെയ്യം കെട്ടു കഴിഞ്ഞ് വീട്ടിലെത്തിയ ഐത്തപ്പയെ സന്ധ്യയോടെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനക്കമറ്റ നിലയിൽ കണ്ടെത്തിയ ഐത്തപ്പയെ കാസർകോട്ടെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. 

Follow Us:
Download App:
  • android
  • ios