പാരീസ്: സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോ​ട്ട​ലി​ന് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നു പോയത് ആറുകോടിയുടെ മുതല്‍.  ജാ​പ്പ​നീ​സ് വ്യ​വ​സാ​യി​യു​ടെ ആ​റു കോ​ടി​ വിലവരുന്ന വാ​ച്ചാ​ണു ക​ള്ള​ൻ അടിച്ചുമാറ്റിയത്.  ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വാ​വ് പാ​രി​സി​ലെ ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ലി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. 

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്‍പതരയോടെ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നാ​യി യു​വാ​വ് ആ​ർ​ക് ഡെ ​ട്ര​യം​ഫി​ന​ടു​ത്തു​ള്ള നെ​പ്പോ​ളി​യ​ൻ ഹോ​ട്ട​ലി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി. ഇ​തി​നി​ടെ ഒ​രു സി​ഗ​ര​റ്റ് ചോ​ദി​ച്ച് ഒ​രാ​ൾ യു​വാ​വി​ന​ടു​ത്തെ​ത്തി. ജാ​പ്പ​നീ​സ് യു​വാ​വ് പോ​ക്ക​റ്റി​ൽ​നി​ന്നു സി​ഗ​ര​റ്റെ​ടു​ത്തു നീ​ട്ടു​ന്ന​തി​നി​ടെ മോ​ഷ്ടാ​വ് കൈ​ത്ത​ണ്ട​യി​ൽ​നി​ന്നു വാ​ച്ച് ഊരി​യെ​ടു​ത്ത് ഓടി.

8.4 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം ആ​റ് കോ​ടി രൂ​പ) വി​ല​വ​രു​ന്ന റി​ച്ചാ​ർ​ഡ് മി​ല്ലെ ടൂ​ർ​ബി​ലോ​ണ്‍ ഡ​യ​മ​ണ്ട് ട്വി​സ്റ്റ​ർ വാ​ച്ചാ​ണു യു​വാ​വി​നു ന​ഷ്ട​പ്പെ​ട്ട​ത്. ര​ത്ന​ങ്ങ​ൾ പ​തി​പ്പി​ച്ച അ​പൂ​ർ​വ വാ​ച്ചാ​ണി​ത്. 30 വാ​ച്ചു​ക​ൾ അടങ്ങുന്ന ലിമിറ്റഡ് എഡിഷന്‍ വാച്ചുകളില്‍ ഒന്നാണ് ഇത്. പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 

ക​ള്ള​ന്‍റെ​യെ​ന്നു ക​രു​തു​ന്ന ഫോ​ണ്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു പോ​ലീ​സി​നു ല​ഭി​ച്ചു. ഇ​തു​പ​യോ​ഗി​ച്ച് ക​ള്ള​നെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു പോ​ലീ​സ്. പാ​രീ​സി​ലെ​ത്തു​ന്ന വിദേശ സ​ഞ്ചാ​രി​ക​ളെ കൊള്ളയടിക്കുന്ന സംഭവം മുന്‍പും പാരീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഈ ​വ​ർ​ഷം മാ​ത്രം 71 വാ​ച്ച് മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ​ത​ന്നെ നാ​ലെ​ണ്ണം കോ​ടി​ക​ൾ വി​ല​യു​ള്ള റി​ച്ചാ​ർ​ഡ് മി​ല്ലെ വാ​ച്ചു​ക​ളാ​ണെ​ന്നും പാ​രീ​സ് പോ​ലീ​സ് പ​റ​യു​ന്നു. ഈ ​വാ​ച്ചു​ക​ൾ​ക്കെ​ല്ലാ​മാ​യി 17 കോ​ടി രൂ​പ​യാ​ണ് ഏ​ക​ദേ​ശ മ​തി​പ്പു​വി​ല.