കൊവിഡ് കാരണം ലോക്ക്ഡൗണ്‍ ആയതോടെ വീട്ടിലൊതുങ്ങിയിരിക്കേണ്ടി വന്നവരെല്ലാം നേരം കളയാന്‍ പാചക പരീക്ഷണങ്ങളിലാണ്. തുടക്കത്തില്‍ മിക്കതും വൈറലായ പാചകക്കുറിപ്പുകളുടെ പരീക്ഷണങ്ങളായിരുന്നു. എന്നാല്‍ അതികം വൈകാതെ അടുക്കള യുദ്ധക്കളമാക്കിയ പാചക വീഡിയോകള്‍ പുറത്തുവന്നുതുടങ്ങി.

പാളിപ്പോയ പാചക പരീക്ഷണങ്ങളുടെ വീഡിയോ സീരീസുകള്‍ തന്നെ പലരും ഇറക്കി. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പങ്കുവച്ച അത്തരമൊരു വീഡിയോ വൈറലായിരിക്കുകയാണ്. ബ്രെഡ് ഉണ്ടാക്കുന്നതാണ് വീഡിയോ. എന്നാല്‍ നിമിഷ നേരംകൊണ്ട് പാചകക്കാരി പൊടിയില്‍ കുളിക്കുകയും അടുക്കള യുദ്ധക്കളമാകുകയും ചെയ്തു. 'ബ്രഡ് ഉണ്ടാക്കുന്ന പുതിയ വഴി'യെന്ന ക്യാപ്ഷനില്‍ പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടത്.

പണി പാളിയ വീഡിയോകളില്‍ ഒന്നുമാത്രമാണ് ഇത്. ട്വിറ്റര്‍ തുറന്നാല്‍ ഇങ്ങനെയുള്ള അബദ്ധ വീഡിയോകളുടെ ഘോഷയാത്ര തന്നെയാണ് ലോക്ക്ഡൗണ്‍ സമ്മാനിച്ചിരിക്കുന്നത്. കുക്കി ഉണ്ടാക്കി രൂപമില്ലാതായിപ്പോയതുമുതല്‍ ക്രീം ഇല്ലാതെ ഐസ്ക്രീം ഉണ്ടാക്കിയതുവരെ കിടക്കുന്നു പോസ്റ്റുകള്‍.